മനാമ: ബഹ്‌റൈനില്‍ ട്രക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. രണ്ട് വാഹനങ്ങളുടെയും ഡ്രൈവര്‍മാര്‍ക്കാണ് പരിക്കേറ്റത്.

മനാമയിലേക്ക് നീളുന്ന ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ കോസ്‍വേയിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് റോഡില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയ ആഭ്യന്തര മന്ത്രാലയം വാഹന യാത്രികര്‍ മറ്റ് വഴികള്‍ തെരഞ്ഞെടുക്കാനും അറിയിപ്പ് നല്‍കിയിരുന്നു.