Asianet News MalayalamAsianet News Malayalam

സൗദി ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന സൂചനയുമായി ട്രംപ്

അന്വേഷണത്തിൽ കണ്ടെത്തിയ ശബ്ദ സന്ദേശം ഉൾപ്പെടെയുള്ള തെളിവുകൾ  അമേരിക്കയ്ക്ക് കൈമാറുമെന്ന തരത്തിലുള്ള വാർത്തകൾ തുർക്കി നിഷേധിച്ചു.

trump directly warns saudi arabia over abduction of journalist
Author
New York, First Published Oct 19, 2018, 7:45 PM IST

ന്യൂയോര്‍ക്ക്: സൗദി അറേബ്യൻ മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി കൊല്ലപ്പെട്ടിരിക്കാമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ്  ട്രംപ്.  കൊലപാതകത്തിൽ സൗദിയുടെ പങ്ക് തെളിഞ്ഞാൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന സൂചനയും ട്രംപ് നൽകി.

ഇതാദ്യമായാണ് ഖഷോഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ട്രംപ് നേരിട്ട് പ്രതികരിക്കുന്നത്. അതേസമയം ഖഷോഗിയുടെ തിരോധാനത്തിൽ തുർക്കി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. അന്വേഷണത്തിൽ കണ്ടെത്തിയ ശബ്ദ സന്ദേശം ഉൾപ്പെടെയുള്ള തെളിവുകൾ  അമേരിക്കയ്ക്ക് കൈമാറുമെന്ന തരത്തിലുള്ള വാർത്തകൾ തുർക്കി നിഷേധിച്ചു.

ഈ മാസം രണ്ടിന് തുർക്കിയിലെ സൗദി എംബസിയിൽവെച്ചാണ് സൗദി മാധ്യമ പ്രവർത്തകൻ ജമാല്‍ ഖഷോഗിയെ കാണാതായത്. സൗദി ഭരണകൂടത്തിന്‍റെ കടുത്ത വിമർശകനായിരുന്നു ജമാൽ ഖഷോഗി.

Follow Us:
Download App:
  • android
  • ios