ആഴ്സണൽ ആരാധകര്‍ക്ക് എക്സ്ക്ലൂസീവ് ക്ലബ് കണ്ടന്‍റും മികച്ച ഡീലുകളും നൽകുമെന്ന് ടി.സി.എൽ

ഇംഗ്ലീഷ് ഫുട്ബോള്‍ ക്ലബ് ആഴ്സണലുമായി സഹകരിച്ച് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ടെലിവിഷ ബ്രാൻഡ് ആയ ടി.സി.എൽ. യു.കെ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക മേഖലകളിൽ ആഴ്സണലിന്‍റെ റീജിണൽ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് പാര്‍ട്‍ണര്‍ ടി.സി.എൽ ആയിരിക്കും.

ആഴ്സണൽ ആരാധകര്‍ക്ക് എക്സ്ക്ലൂസീവ് ക്ലബ് കണ്ടന്‍റും മികച്ച ഡീലുകളും നൽകാനാണ് ടി.സി.എൽ ലക്ഷ്യമിടുന്നത്. ടിവി, വീട്ടുപകരണങ്ങള്‍ എന്നിവയിലാണ് ഉപയോക്താക്കള്‍ക്ക് ഇളവുകള്‍ നേടാനാകുക. ടി.സി.എൽ നടത്തുന്ന മത്സരങ്ങളും ഗെയിമുകളിലും പങ്കെടുത്ത് ആഴ്സണൽ മെര്‍ച്ചണ്ടൈസുകളും സമ്മാനങ്ങളും നേടാം. എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ആഴ്സണലിന്‍റെ മത്സരങ്ങള്‍ കാണാനും കളിക്കാരെ നേരിട്ടുകാണാനും ടി.സി.എൽ അവസരം ഒരുക്കും.