റെഡ് ക്രസന്റ് പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റവരെ റിയാദിലെ കിങ് സല്‍മാന്‍ ആശുപത്രി, കിങ് സഊദ് മെഡിക്കല്‍ സിറ്റി, അല്‍ഈമാന്‍ ആശുപത്രി, അല്‍ഹബീബ് ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.

റിയാദ്: സൗദി അറേബ്യയില്‍ തൊഴിലാളികള്‍ സഞ്ചരിച്ച ബസും ട്രക്കും കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരിക്ക്. തലസ്ഥാനമായ റിയാദിന്റെ പടിഞ്ഞാറ് ഭാഗത്താണ് ബസും അല്‍മറാഇ കമ്പനിയുടെ കോള്‍ഡ് സ്റ്റോറേജ് ട്രക്കും കൂട്ടിയിടിച്ച് അപകടമുണ്ടായത്. റിയാദ് നഗരത്തിലെ അല്‍നമാര്‍ ഡിസ്ട്രിക്ടില്‍ എക്സിറ്റ് 28 ല്‍ ആണ് അപകടം.

അപകടത്തെ കുറിച്ച് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.15നാണ് റെഡ് ക്രസന്റ് അതോറിറ്റി കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചതെന്ന് റിയാദ് പ്രവിശ്യ റെഡ് ക്രസന്റ് വക്താവ് യാസിര്‍ അല്‍ജലാജില്‍ പറഞ്ഞു. റെഡ് ക്രസന്റ് പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റവരെ റിയാദിലെ കിങ് സല്‍മാന്‍ ആശുപത്രി, കിങ് സഊദ് മെഡിക്കല്‍ സിറ്റി, അല്‍ഈമാന്‍ ആശുപത്രി, അല്‍ഹബീബ് ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona