കുവൈത്തില്‍ ഗ്ലാസ് കണ്ടെയ്‌നറിൽ ഒളിപ്പിച്ച നിലയിൽ കടത്താൻ ശ്രമിച്ച 20 ലക്ഷം ക്യാപ്റ്റഗൺ ഗുളികകൾ പിടികൂടി. മയക്കുമരുന്ന് കടത്ത് തടയുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെയും സമൂഹത്തെ അതിന്‍റെ ദോഷങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിന്‍റെയും ഭാഗമായാണിത്. 

കുവൈത്ത് സിറ്റി: കുവൈത്തിലെ ഷുവൈഖ് കസ്റ്റംസ് ഗ്ലാസ് കണ്ടെയ്‌നറിൽ ഒളിപ്പിച്ച നിലയിൽ കടത്താൻ ശ്രമിച്ച 20 ലക്ഷം ക്യാപ്റ്റഗൺ ഗുളികകൾ പിടികൂടി. മയക്കുമരുന്ന് കടത്ത് തടയുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെയും സമൂഹത്തെ അതിന്‍റെ ദോഷങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിന്‍റെയും ഭാഗമായാണ് ഈ വൻ മയക്കുമരുന്ന് വേട്ടയെന്ന് കസ്റ്റംസ് ജനറൽ അഡ്മിനിസ്‌ട്രേഷൻ ബുധനാഴ്ച വൈകുന്നേരം അറിയിച്ചു.

ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് കസ്റ്റംസ്, ഷുവൈഖ് പോർട്ട്, ആഭ്യന്തര മന്ത്രാലയത്തെ പ്രതിനിധീകരിക്കുന്ന ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ജനറൽ ഡിപ്പാർട്ട്‌മെന്‍റ് – ഹവല്ലി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെന്‍റുമായി സഹകരിച്ചും കസ്റ്റംസ് ഇൻവെസ്റ്റിഗേഷൻ ആൻഡ് റിസർച്ച് ഡിപ്പാർട്ട്‌മെന്‍റുമായി ഏകോപിപ്പിച്ചും നടത്തിയ നീക്കത്തിലാണ് ഇത്രയും വലിയ അളവിലുള്ള മയക്കുമരുന്ന് ഗുളികകൾ പിടികൂടാനായത്.