പുതിയ തീരുമാനം ഫെബ്രുവരി ഒന്ന് മുതൽ പ്രാബല്യത്തിലായി.
ഫുജൈറ: യുഎഇയിലെ ഫുജൈറയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 20 ശതമാനം ശമ്പള വർധന പ്രഖ്യാപിച്ചു. സുപ്രീം കൗൺസില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖിയാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്. ഫെബ്രുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്നതാണിത്.
ജോലി സ്ഥിരതയെ പിന്തുണയ്ക്കുന്നതിനുള്ള ശൈഖ് ഹമദിന്‍റെ പ്രതിജ്ഞാബദ്ധത പ്രതിഫലിപ്പിക്കുന്നതാണ് ഈ തീരുമാനം. ജീവനക്കാരെ സാമ്പത്തികമായ പിന്തുണയ്ക്കാനുള്ള ഫുജൈറ സര്‍ക്കാരിന്‍റെ വീക്ഷണത്തിന്‍റെ ഭാഗമാണിത്.
Read Also - സൂക്ഷിച്ചില്ലേൽ പണി കിട്ടും, ദുബായ് എമിറേറ്റ് ചിഹ്നം ദുരുപയോഗം ചെയ്താൽ 5 വർഷം തടവും 5 ലക്ഷം ദിർഹം പിഴയും
