ഹായിൽ: സൗദി അറേബ്യയിലെ ദക്ഷിണ ഹായിലിൽ ഇരുപതുകാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഹായിൽ-മുറൈഫിഖ് റോഡിനോട് ചേർന്ന താഴ്വരയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഇവിടെ ഉപേക്ഷിക്കുകയായിരുന്നെന്നാണ് കരുതുന്നത്.

മൃതദേഹം കണ്ടെത്തിയ സൗദി പൗരനാണ് സുരക്ഷാ വകുപ്പുകളിൽ വിവരമറിയിച്ചത്. മൃതദേഹം ഹായിൽ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് നീക്കി. യുവതിയെ തിരിച്ചറിയുന്നതിനും പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനും സുരക്ഷാ വകുപ്പുകൾ അന്വേഷണം തുടരുകയാണ്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക