മസ്‌കറ്റ്: ലഹരി മരുന്ന് കടത്തിയതിനും കള്ളപ്പണം വെളുപ്പിച്ചതിനും ഒമാനില്‍ രണ്ടുപേര്‍ പിടിയില്‍. ഇവരുടെ പക്കല്‍ നിന്നും 25 കിലോഗ്രാം ക്രിസ്റ്റല്‍ രൂപത്തിലുള്ള ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു. ലഹരി വിരുദ്ധ സേനാ വിഭാഗമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. അന്താരാഷ്ട്ര സംഘവുമായി സഹകരിച്ച് ലഹരിമരുന്ന് കള്ളക്കടത്ത് നടത്തിയതും കള്ളപ്പണം വെളുപ്പിച്ചതുമാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍. പ്രതികള്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.