Asianet News MalayalamAsianet News Malayalam

ക്വാറന്റീന്‍ ലംഘിച്ച് മാളില്‍ കറങ്ങിനടക്കുന്ന വീഡിയോ വൈറല്‍; യുഎഇയില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ക്വാറന്റീനിലുള്ളവര്‍ ധരിക്കേണ്ട റിസ്റ്റ് ബാന്റും വീഡിയോയില്‍ ഇവരുടെ കൈകളില്‍ കാണാം. ക്വാറന്റീന്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് ഇത്തരം ബാന്റുകള്‍ അധികൃതര്‍ നല്‍കുന്നത്. 

two arrested for violating quarantine visiting mall without masks
Author
Abu Dhabi - United Arab Emirates, First Published May 10, 2021, 8:46 AM IST

അബുദാബി: ക്വാറന്റീന്‍ ചട്ടങ്ങളും മറ്റ് കൊവിഡ് സുരക്ഷാ നിയമങ്ങളും അവഗണിച്ച് പുറത്തിറങ്ങിയ രണ്ട് യുവാക്കള്‍ അബുദാബിയില്‍ അറസ്റ്റിലായി. മാസ്‍ക് ധരിക്കാതെയും സുരക്ഷാ നിയമങ്ങളെ പരിസഹിച്ചും മാളിലൂടെ നടക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഇവര്‍ തന്നെ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്‍തു.

ക്വാറന്റീനിലുള്ളവര്‍ ധരിക്കേണ്ട റിസ്റ്റ് ബാന്റും വീഡിയോയില്‍ ഇവരുടെ കൈകളില്‍ കാണാം. ക്വാറന്റീന്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് ഇത്തരം ബാന്റുകള്‍ അധികൃതര്‍ നല്‍കുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ വീഡിയോ ശ്രദ്ധയില്‍പെട്ടതോടെയാണ് അബുദാബി പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്‍തത്. കൊവിഡ് സുരക്ഷാ നടപടികള്‍ കര്‍ശനമായി പാലിച്ച് നിയമനടപടികള്‍ ഒഴിവാക്കണമെന്ന് എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ പ്രോസിക്യൂഷന്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Follow Us:
Download App:
  • android
  • ios