സംഘത്തിൽ ഒരാൾ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനായി ചമയുകയും രണ്ടാമൻ ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു.
റിയാദ്: ട്രാഫിക് പോലീസ് (Traffic Police) ചമഞ്ഞ് വീഡിയോ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവക്കളെ സൗദി പൊലീസ് (Saudi Arabia) പിടികൂടി. അൽഖസീം (Al Qassim) പ്രവിശ്യയിലെ അൽറസ് പട്ടണത്തിലാണ് രണ്ട് സൗദി യുവാക്കൾ അറസ്റ്റിൽ ആയത്.
സംഘത്തിൽ ഒരാൾ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനായി ചമയുകയും രണ്ടാമൻ ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു. വീഡിയോ ശ്രദ്ധയിൽ പെട്ട് അന്വേഷണം നടത്തിയാണ് പ്രതികളെ സുരക്ഷാ വകുപ്പുകൾ തിരിച്ചറിഞ്ഞത്. നിയമ നടപടികൾക്ക് ഇരുവർക്കുമെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
