പിന്നീട് ഈ വീഡിയോ ഇവര്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ സുരക്ഷാ വകുപ്പുകള്‍ പിടികൂടിയത്.
മക്ക: സൗദി അറേബ്യയില്‍ വിദ്യാഭ്യാസമന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കുള്ള മദ്‌റസതീ പ്ലാറ്റ്‌ഫോമില്‍ അതിക്രമിച്ച് കയറിയ രണ്ടുപേരെ മക്ക പ്രവിശ്യ പൊലീസ് അറസ്റ്റ് ചെയ്തു. പ്ലാറ്റ്‌ഫോമില്‍ അതിക്രമിച്ച കയറിയ സംഘത്തിലെ ഒരാള്‍ അധ്യാപകനോട് പരിഹാസ രൂപേണ സംസാരിക്കുകയും രണ്ടാമന്‍ ഇതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയുമായിരുന്നു.
പിന്നീട് ഈ വീഡിയോ ഇവര്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ സുരക്ഷാ വകുപ്പുകള്‍ പിടികൂടിയത്. സൗദി യുവാവും മ്യാന്‍മര്‍ സ്വദേശിയായ ഒരാളുമാണ് പിടിയിലായത്. ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചു. ഇവര്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറും. അതിന് മുമ്പായുള്ള നിയമനടപടികള്‍ പൂര്‍ത്തിയാക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
