നമ്പര്‍ പ്ലേറ്റില്ലാത്ത കാറില്‍ അടുത്തുണ്ടായിരുന്ന മറ്റൊരാളോടൊപ്പം ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. ഇവരെ പിന്നീട് അറസ്റ്റ് ചെയ്തു.
റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ കാല്‍നട യാത്രക്കാരിയുടെ ബാഗ് മോഷ്ടിക്കാന്‍ ശ്രമിച്ച രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെ്തു. സ്ത്രീ കടയുടെ മുമ്പിലൂടെ നടക്കുന്നതിനിടെയാണ് ഒരാള്‍ ബാഗ് തട്ടിപ്പറിച്ച് ഓടിയത്.
തുടര്‍ന്ന് സ്ത്രീ ബാഗുമായി നിലത്തു വീണു. മോഷണ ശ്രമം പാജയപ്പെട്ടതോടെ പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചു. നമ്പര്‍ പ്ലേറ്റില്ലാത്ത കാറില്‍ അടുത്തുണ്ടായിരുന്ന മറ്റൊരാളോടൊപ്പം ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. ഇവരെ പിന്നീട് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ പ്രാഥമിക നിയമ നടപടികള്‍ സ്വീകരിച്ചു. തുടര്‍ നിയമനടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
