പിടിയിലായവർക്കെതിരെ ബന്ധപ്പെട്ട എല്ലാ നിയമ നടപടികളും പൂർത്തിയാക്കിയതായി റോയൽ ഒമാൻ പൊലീസ്.
മസ്കറ്റ്: ഒമാനിൽ അനധികൃതമായി കടന്നുകയറാൻ ശ്രമിച്ച രണ്ട് ഏഷ്യൻ പൗരന്മാരെ കോസ്റ്റ് ഗാർഡ് അറസ്റ്റ് ചെയ്തു. തെക്കൻ ശർഖിയ ഗവർണറേറ്റിലെ തീരദേശ മേഖലയിൽ നടത്തിയ നിരീക്ഷണത്തിനിടെയായിരുന്നു പ്രതികൾ കുടുങ്ങിയത്. പിടിയിലായവർക്കെതിരെ ബന്ധപ്പെട്ട എല്ലാ നിയമ നടപടികളും പൂർത്തിയാക്കിയതായി റോയൽ ഒമാൻ പൊലീസ് പ്രസിദ്ധീകരിച്ച ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
Scroll to load tweet…
