ഗാര്‍ഹിക തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ കൂടുതല്‍ ആകര്‍ഷകമായ  ശമ്പള വാഗ്ദാനങ്ങള്‍ നല്‍കി തങ്ങളുടെ തൊഴിലുടമകളുടെ തൊഴില്‍ സ്ഥലങ്ങളില്‍ നിന്നും പുറത്ത് കടക്കുവാന്‍ പ്രേരിപ്പിക്കുകയും, തുടര്‍ന്ന് നിര്‍ബന്ധിത വേശ്യാവൃത്തിയില്‍ അകപ്പെടുത്തി വഞ്ചിക്കുകയും ചെയ്തുവെന്നാണ് അറസ്റ്റിലായവരുടെ എതിരെയുള്ള കുറ്റമെന്ന് റോയല്‍ ഒമാന്‍ പൊലീസ് ഓണ്‍ലൈന്‍ വാര്‍ത്തകുറിപ്പിലൂടെ അറിയിച്ചു.

മസ്‌കറ്റ്: മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് ഏഷ്യക്കാരെ ഒമാന്‍ ജനറല്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ അറസ്റ്റ് ചെയ്തു. ഗാര്‍ഹിക തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ കൂടുതല്‍ ആകര്‍ഷകമായ ശമ്പള വാഗ്ദാനങ്ങള്‍ നല്‍കി തങ്ങളുടെ തൊഴിലുടമകളുടെ തൊഴില്‍ സ്ഥലങ്ങളില്‍ നിന്നും പുറത്ത് കടക്കുവാന്‍ പ്രേരിപ്പിക്കുകയും, തുടര്‍ന്ന് നിര്‍ബന്ധിത വേശ്യാവൃത്തിയില്‍ അകപ്പെടുത്തി വഞ്ചിക്കുകയും ചെയ്തുവെന്നാണ് അറസ്റ്റിലായവരുടെ എതിരെയുള്ള കുറ്റമെന്ന് റോയല്‍ ഒമാന്‍ പൊലീസ് ഓണ്‍ലൈന്‍ വാര്‍ത്തകുറിപ്പിലൂടെ അറിയിച്ചു. ഇവര്‍ക്കെതിരെയുള്ള നിയമ നടപടികള്‍ ആരംഭിച്ചുവെന്നും അറിയിപ്പില്‍ പറയുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona