സമുദ്രമാര്‍ഗം മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച രണ്ട് ഏഷ്യക്കാര്‍ റോയല്‍ ഒമാന്‍ പൊലീസിന്റെ പിടിയിലായി.

മസ്‍കത്ത്: ഒമാനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുകയായിരുന്ന രണ്ട് പ്രവാസികള്‍ പൊലീസിന്റെ പിടിയിലായി. തെക്കൻ ബാത്തിന ഗവര്‍ണറേറ്റിന്റെ പുറംകടലില്‍ എത്തിയ ഒരു ബോട്ടില്‍ മയക്കുമരുന്ന് കടത്താനായിരുന്നു ശ്രമം. പിടിയിലായ രണ്ട് പേരും രാജ്യത്തേക്ക് അനധികൃതമായി പ്രവേശിച്ചവരുമാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കടൽമാർഗം അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇവർ പോലീസിന്റെ പിടിയിൽ അകപ്പെട്ടതെന്ന് റോയൽ ഒമാൻ പോലീസ് പുറത്തിറക്കിയ പ്രസ്‍താവനയിൽ പറയുന്നു. ഇവർ സഞ്ചരിച്ചിരുന്ന ബോട്ടിൽ നിന്ന് 60 കിലോഗ്രാം ക്രിസ്റ്റൽ മയക്കുമരുന്ന് പൊലീസ് പിടിച്ചെടുത്തു. പിടിയിലായവര്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞുവെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്‍താവനയില്‍ വ്യക്തമാക്കി.