മനാമ: ബഹ്റൈനിലെ മുഹറഖിലുണ്ടായ അപകടത്തില്‍ രണ്ട് പ്രവാസികള്‍ മരിച്ചു. ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെയായിരുന്നു അപകടം. മുഹറഖിലെ ജോലി സ്ഥലത്തേക്ക്  പതിനഞ്ച് തൊഴിലാളികളുമായി പോവുകയായിരുന്ന മിനി ബസാണ് അപകടത്തില്‍ പെട്ടത്.  

റയ സ്ട്രീറ്റില്‍ അല്‍ ദയിറിന് സമീപത്തുവെച്ച് വാഹനം നടപ്പാതയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായാണ് അപകടം സംഭവിച്ചത്. ഇരുമ്പ് വേലിക്ക് മുകളിലൂടെ വാഹനം മറിയുകയും രണ്ട് പേര്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിക്കുകയും ചെയ്തു. ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.