ബോട്ടുജീവനക്കാര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കുമെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മസ്‌കറ്റ്: വടക്കന്‍ അല്‍ ബാത്തിനാ ഗവര്‍ണറേറ്റ് പുറംകടലില്‍ വെച്ച് രണ്ടു ഏഷ്യന്‍ ബോട്ടുകള്‍ റോയല്‍ ഒമാന്‍ പൊലീസിന്റെ കോസ്റ്റല്‍ ഗാര്‍ഡുകള്‍ പിടിച്ചെടുത്തു. ഒന്‍പത് നുഴഞ്ഞുകയറ്റക്കാരെ രാജ്യത്തിനുള്ളിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ബോട്ട് ജീവനക്കാര്‍ കോസ്റ്റല്‍ ഗാര്‍ഡിന്റെ പിടിയിലായതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. ബോട്ടുജീവനക്കാര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കുമെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona