സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

മനാമ: ബഹ്റൈന്‍ തുറമുഖത്ത് രണ്ട് ബ്രിട്ടീഷ് റോയല്‍ നാവികസേന കപ്പലുകള്‍ കൂട്ടിയിടിച്ചു. റോയല്‍ നേവിയാണ് ഇക്കാര്യം അറിയിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

വെള്ളിയാഴ്ച ബഹ്റൈന്‍ ഹാര്‍ബറിലാണ് സംഭവം ഉണ്ടായത്. സമുദ്ര മൈനുകള്‍ക്കു വേണ്ടി തിരച്ചില്‍ നടത്തുന്ന ബ്രിട്ടീഷ് റോയല്‍ നാവിക സേനക്ക് കീഴിലെ കപ്പലുകളാണ് അപകടത്തില്‍ പെട്ടത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്ന് അധികൃതര്‍ അറിയിച്ചു. തുറമുഖത്ത് നങ്കൂരമിടുന്നതിനിടെ എച്ച്എംഎസ് ചിഡിംഗ് ഫോള്‍ഡ് പിന്നോട്ടെടുക്കുന്നതിനിടെ എച്ച്എംഎസ് ബാന്‍ഗൊറില്‍ ഇടിക്കുകയായിരുന്നു. അപകടത്തിന്‍റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇടിയുടെ ആഘാതത്തില്‍ എച്ച്എംഎസ് ബാന്‍ഗൊറിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

Scroll to load tweet…

Read Also - സൗദി അറേബ്യയില്‍ വന്‍ തൊഴിലവസരം; റിക്രൂട്ട്മെൻറ് ഉടന്‍, ആവശ്യമുള്ളത് 8800 ഡ്രൈവർമാരെയും സാങ്കേതിക വിദഗ്ധരെയും

വരുമോ വൻ മാറ്റം, നാലര ദിവസം പ്രവൃത്തി ദിനം? നിലവിലെ വാരാന്ത്യ അവധി ദിവസങ്ങള്‍ മാറ്റുവാന്‍ നിര്‍ദ്ദേശം 

മനാമ ബഹ്റൈനില്‍ നിലവിലെ വാരാന്ത്യ അവധി ദിവസങ്ങളായ വെള്ളി, ശനി ദിവസങ്ങള്‍ മാറ്റുന്നതിന് നിര്‍ദ്ദേശം. ഇതിന് പകരം വാരാന്ത്യ അവധി ശനി, ഞായര്‍ ദിവസങ്ങളിലേക്ക് മാറ്റാന്‍ പാര്‍ലമെന്‍റ് അംഗങ്ങള്‍ ശുപാര്‍ശ ചെയ്തു. വെള്ളിയാഴ്ച പകുതി സമയം പ്രവൃത്തി ദിനമാക്കാനും വാരാന്ത്യ അവധി ശനി, ഞായര്‍ ദിവസങ്ങളിലേക്ക് മാറ്റാനുമാണ് ശുപാര്‍ശ. 

ഡോ. അലി അല്‍ നുഐമിയുടെ നേതൃത്വത്തില്‍ അഞ്ച് എംപിമാര്‍ ചേര്‍ന്നാണ് നിര്‍ദ്ദേശം പാര്‍ലമെന്‍റിന് മുമ്പാകെ വെച്ചത്. 
ബഹ്റൈനില്‍ നാലര ദിവസം പ്രവൃത്തി ദിനമാക്കാനാണ് നിര്‍ദ്ദേശം. ഇത് അവലോകനം ചെയ്യുന്നതിനായി പാര്‍ലമെന്‍റ് സ്പീക്കര്‍ അഹമ്മദ് അല്‍ മുസല്ലം നിയമനിര്‍മ്മാണ, നിയമകാര്യ സമിതിക്ക് കൈമാറി. അംഗീകാരം ലഭിച്ചാല്‍ രണ്ടര ദിവസം അവധി ലഭിക്കും. യുഎഇ, മൊറോക്കോ, ഇന്തോനേഷ്യ, മലേഷ്യ, മൗറിറ്റാനിയ എന്നീ രാജ്യങ്ങളില്‍ നിലവില്‍ ഈ രീതിയാണ് ഉള്ളത്. ആഗോള വിപണിക്ക് അനുസൃതമായി സമ്പദ്വ്യവസ്ഥയെ മാറ്റുന്നതിന്‍റെ ഭാഗമായാണ് ഈ നിര്‍ദ്ദേശം. ശനി, ഞായര്‍ അവധി ആകുന്നതോടെ അന്താരാഷ്ട്ര തലത്തിലുള്ള സാമ്പത്തിക, വ്യാപാര ഇടപാടുകള്‍ സുഗമമാക്കുന്നതിന് കൂടുതല്‍ ഗുണകരമാണെന്നാണ് എംപിമാര്‍ വിലയിരുത്തുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...