കാറോടിച്ചിരുന്നയാളിന് ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയെന്നും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
മസ്കറ്റ്: ഒമാനില്‍ കാറിടിച്ച് രണ്ട് വിദേശി വനിതകള്‍ മരിച്ചു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരു പരുഷന് പരിക്കേറ്റു. സലാലയിലെ ഹഫ മാര്‍ക്കറ്റിന് സമീപമായിരുന്നു സംഭവം. കാറോടിച്ചിരുന്നയാളിന് ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയെന്നും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
മരണപ്പെട്ടവരും പരിക്കേറ്റയാളും ബ്രിട്ടീഷ് പൗരന്മാരാണെന്നാണ് ഒമാന്‍ ടൂറിസം മന്ത്രാലയം അറിയിച്ചത്. പരിക്കേറ്റയാള്‍ അപകട നില തരണം ചെയ്തിട്ടുണ്ട്. ആരുടെയും പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
