തീപ്പിടുത്തമുണ്ടായ സമയത്ത് വീട്ടിലെ ലിഫ്റ്റിനുള്ളില്‍ കുടുങ്ങിപ്പോയതാണ് രണ്ട് കുട്ടികളുടെ മരണത്തിന് കാരണമായത്. സംഭവമറിഞ്ഞ് ഉമ്മുല്‍ ഹയ്‍മാനിലെയും മിന അബ്‍ദുല്ലയിലെയും സ്റ്റേഷനുകളില്‍ നിന്ന് അഗ്നിശമന സേനാംഗങ്ങളെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. 

കുവൈത്ത് സിറ്റി: കുവൈത്തിലെ വീട്ടിലുണ്ടായ തീപ്പിടുത്തത്തില്‍ രണ്ട് കുട്ടികള്‍ മരിച്ചു. മൂന്ന് കുട്ടികള്‍ക്ക് പരിക്കേറ്റു. ഉമ്മുല്‍ ഹയ്‍മാനിലായിരുന്നു സംഭവം. സ്വദേശി കുടുംബം താമസിച്ചിരുന്ന വീട്ടിലാണ് തീപ്പിടുത്തമുണ്ടായത്.

തീപ്പിടുത്തമുണ്ടായ സമയത്ത് വീട്ടിലെ ലിഫ്റ്റിനുള്ളില്‍ കുടുങ്ങിപ്പോയതാണ് രണ്ട് കുട്ടികളുടെ മരണത്തിന് കാരണമായത്. സംഭവമറിഞ്ഞ് ഉമ്മുല്‍ ഹയ്‍മാനിലെയും മിന അബ്‍ദുല്ലയിലെയും സ്റ്റേഷനുകളില്‍ നിന്ന് അഗ്നിശമന സേനാംഗങ്ങളെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. അഞ്ച് കുട്ടികളും അമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്. എല്ലാവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് കുട്ടികളുടെ ജീവന്‍ രക്ഷിക്കാനായില്ല. തീപ്പിടുത്തത്തിന്റെ കാരണം കണ്ടെത്താന്‍ ഉള്‍പ്പെടെയുള്ള അന്വേഷണം പുരോഗമിക്കുകയാണ്.