അല്‍ സെയ്ജി ഏരിയയിലാണ് സംഭവം. കുട്ടികള്‍ സ്കൂളിലേക്ക് പോകുന്നതിനിടെ ഇവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. കാറില്‍ ആകെ ഏഴുപേരാണ് ഉണ്ടായിരുന്നത്.
ഫുജൈറ: യുഎഇയില്‍ സ്കൂളില്‍ പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തില്‍ രണ്ട് കുട്ടികള്‍ മരിച്ചു. ഫുജൈറയില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം. രണ്ട് സ്വദേശി കുട്ടികളാണ് മരിച്ചത്.
അല്‍ സെയ്ജി ഏരിയയിലാണ് സംഭവം. കുട്ടികള്‍ സ്കൂളിലേക്ക് പോകുന്നതിനിടെ ഇവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. കാറില്‍ ആകെ ഏഴുപേരാണ് ഉണ്ടായിരുന്നത്. ഡ്രൈവര്‍, അഞ്ചു വയസ്സിനും 11 വയസ്സിനും ഇടയിലുള്ള അഞ്ച് കുട്ടികള്‍, ആയ എന്നിവരാണ് കാറിലുണ്ടായിരുന്നത്.
അപകടത്തില്‍ പരിക്കേറ്റവരെ അല്‍ ദൈദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 6.30തിനാണ് വാഹനാപകടം സംബന്ധിച്ച വിവരം പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചത്. അല്‍ ദൈദിലെ താമസക്കാരായ കുട്ടികളാണ് മരണപ്പെട്ടത്. ഇവരെ രാവിലെ 7.15ഓടെയാണ് അല്‍ ദൈദ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിച്ച രണ്ട് കുട്ടികളുടെ ജീവന്‍ രക്ഷിക്കാനായില്ല. അഞ്ചും ഏഴും വയസ്സുള്ള കുട്ടികളാണ് മരിച്ചത്. ഒരു സ്ത്രീ ഓടിച്ചിരുന്ന കാറുമായാണ് കുട്ടികള്‍ സഞ്ചരിച്ച വാഹനം ഇടിച്ചത്. അപകടത്തിന്‍റെ കാരണം കണ്ടെത്താന്‍ ഫുജൈറ പൊലീസ് അന്വേഷണം ആരംഭിച്ചു.
നാളെ മുതല്‍ ഉച്ച വിശ്രമ നിയമം പ്രാബല്യത്തില്‍; ജോലി സ്ഥലങ്ങളില്‍ പരിശോധന
പ്രവാസി ഇന്ത്യക്കാരന്‍ സൗദി അറേബ്യയില്‍ ക്രെയിൻ അപകടത്തിൽ മരിച്ചു
റിയാദ്: സൗദി അറേബ്യയിലെ മക്കയിൽ ജോലിക്കിടെ ക്രെയിൻ തലയിൽ വീണ് ഇന്ത്യൻ തൊഴിലാളി മരിച്ചു. മക്ക മസ്‍ജിദുല്‍ ഹറമിനടുത്ത് അജിയാദിലുള്ള പ്രശസ്‍തമായ ഒരു ഹോട്ടലിന്റെ പുറം ഗ്ലാസ് ജനലുകൾ വൃത്തിയാക്കുന്നതിനിടെ ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു അപകടം.
ഹോട്ടലുമായി ശുചീകരണ കരാറിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയിലെ തൊഴിലാളിയാണ് മരിച്ച 33 കാരനായ ഇന്ത്യക്കാരൻ. എന്നാൽ ഇദ്ദേഹം ഇന്ത്യയിൽ ഏതു സംസ്ഥാനക്കാരനാണെന്ന് വിവരമില്ല. സഹപ്രവർത്തകരായ തൊഴിലാളികൾക്കൊപ്പം ഹോട്ടലിന്റെ പുറംചില്ലുകൾ വൃത്തിയാക്കുന്നതിനിടെ പതിനൊന്നാം നിലയിൽ നിന്നും പൊട്ടിവീണ ക്രെയിൻ ഇദ്ദേഹത്തിന്റെ ദേഹത്ത് പതിക്കുകയും സംഭവസ്ഥലത്ത് വെച്ച് തന്നെ ഇദ്ദേഹം മരിക്കുകയുമായിരുന്നു.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മക്ക അൽ നൂർ സ്‍പെഷ്യലൈസ്ഡ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തെക്കുറിച്ചുള്ള കൂടുതൽ അന്വേഷണങ്ങൾക്കായി അജ്‌യാദ് സ്റ്റേഷൻ പരിധിയിലെ പൊലീസിനേയും പബ്ലിക് പ്രോസിക്യൂഷൻ ബ്രാഞ്ചിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
