കുട്ടികളെ ജലാശയങ്ങളുടെ സമീപത്തേക്ക് പോകാന്‍ അനുവദിക്കരുതെന്നും അപകടങ്ങള്‍ ഒഴിവാക്കാന്‍ മഴയുള്ള കാലാവസ്ഥയില്‍ പുറത്തിറങ്ങരുതെന്നും റോയല്‍ ഒമാന്‍ പൊലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു.

മസ്‌കറ്റ്: ഒമാനില്‍ തുടര്‍ച്ചയായി പെയ്ത മഴമൂലം രൂപപ്പെട്ട വെള്ളക്കെട്ടില്‍ വീണ് രണ്ടു കുട്ടികള്‍ മരിച്ചതായി റോയല്‍ ഒമാന്‍ പൊലീസ് സ്ഥിരീകരിച്ചു. ദോഫാര്‍ ഗവര്‍ണറേറ്റിലെ സലാല ഔഖത്ത് വീടിന് സമീപമുള്ള വെള്ളക്കെട്ടില്‍ അകപ്പെട്ടാണ് ഒരു കുട്ടിക്ക് അപകട മരണം സംഭവിച്ചത്. മറ്റൊരു അപകടം നടന്നത് ജലന്‍ ബാനി ബു ഹസ്സന്‍ വിലായത്തിലുമാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കുട്ടികളെ ജലാശയങ്ങളുടെ സമീപത്തേക്ക് പോകാന്‍ അനുവദിക്കരുതെന്നും അപകടങ്ങള്‍ ഒഴിവാക്കാന്‍ മഴയുള്ള കാലാവസ്ഥയില്‍ പുറത്തിറങ്ങരുതെന്നും റോയല്‍ ഒമാന്‍ പൊലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona