നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതികളെ ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി സെക്യൂരിറ്റി റെജിമെന്റ് പട്രോള്‍ വിഭാഗം അറിയിച്ചു.

റിയാദ്: സൗദി അറേബ്യയിൽ മയക്കുമരുന്ന് കേസ് പ്രതികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. റിയാദില്‍ 44.4 കിലോ ഹഷീഷുമായി സൗദി യുവാവിനെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ അറസ്റ്റ് ചെയ്തു. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ അറിയിച്ചു.

ദക്ഷിണ സൗദിയിലെ അസീറില്‍ 242 കിലോ മയക്കുമരുന്നുമായി മറ്റൊരു സൗദി യുവാവിനെയും ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ സെക്യൂരിറ്റി റെജിമെന്റ് പട്രോള്‍ വിഭാഗവും അറസ്റ്റ് ചെയ്തു. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി സെക്യൂരിറ്റി റെജിമെന്റ് പട്രോള്‍ വിഭാഗം അറിയിച്ചു.