അബുദാബിയിലെ ശൈഖ് സായിദ് തുരങ്കത്തിൽ വാഹനം തകരാറിലായത് സംബന്ധിച്ച് അ​ന്വേ​ഷി​ക്കു​ന്ന​തി​നാ​യി ​പോ​കു​ന്ന​തി​നി​ടെ​യാ​ണ് അപകടമെന്ന് അബുദാബി പൊലീസ് ജനറൽ കമാൻഡ് അറിയിച്ചു.

അബുദാബി: യുഎഇയില്‍ റോഡപകടത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ മരിച്ചു. ലഫ്. മുഹമ്മദ് ഉബൈദ് മുബാറക്, ലഫ്. സൗദ് ഖമീസ് അൽ ഹൊസാനി എന്നിവരാണ് വാഹനാപകടത്തിൽ മരിച്ചത്. 

വെ​ള്ളി​യാ​ഴ്ച​യാ​ണ്​ പൊ​ലീ​സ്​ മ​ര​ണ​വി​വ​രം പു​റ​ത്തു​വി​ട്ട​ത്. അബുദാബിയിലെ ശൈഖ് സായിദ് തുരങ്കത്തിൽ വാഹനം തകരാറിലായത് സംബന്ധിച്ച് അ​ന്വേ​ഷി​ക്കു​ന്ന​തി​നാ​യി ​പോ​കു​ന്ന​തി​നി​ടെ​യാ​ണ് അപകടമെന്ന് അബുദാബി പൊലീസ് ജനറൽ കമാൻഡ് അറിയിച്ചു. മ​ര​ണാ​ന​ന്ത​ര​മാ​ണ്​ ഇ​രു​വ​രേ​യും ല​ഫ്​​റ്റ​ന​ന്‍റ്​ പ​ദ​വി​യി​ലേ​ക്ക്​ ഉ​യ​ർ​ത്തി​യ​ത്. ഉ​പ പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ല​ഫ്​​റ്റ​ന​ന്‍റ്​ ജ​ന​റ​ൽ ശൈ​ഖ്​ സെ​യ്​​ഫ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ മ​രി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്ക്​ മെ​ഡ​ൽ ഓ​ഫ്​ ഡ്യൂ​ട്ടി സ​മ്മാ​നി​ച്ചു. ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തും സം​ര​ക്ഷി​ക്കു​ന്ന​തി​ൽ ഇവര്‍ കാ​ണി​ച്ച ആ​ത്മാ​ർ​ഥ​ത​യും ആ​ത്മ​സ​മ​ർ​പ്പ​ണ​വും അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്ന്​ അ​​ദ്ദേ​ഹം പ​റ​ഞ്ഞു.

Read Also - ബലിപെരുന്നാള്‍; കുവൈത്തിൽ ഒമ്പത് ദിവസം നീണ്ടു നില്‍ക്കുന്ന അവധിക്ക് സാധ്യത

നിർമ്മാണ ജോലി ചെയ്യുന്നതിനിടെ ഗ്ലാസ് പാളി വീണ് പ്രവാസിക്ക് ദാരുണാന്ത്യം

കുവൈത്ത് സിറ്റി: കുവൈത്തിൽ നിർമ്മാണ ജോലിയിൽ ഏര്‍പ്പെടുന്നതിനിടെ ​ഗ്ലാസ് പാളി വീണ് പ്രവാസി മരിച്ചു. കുവൈത്തിലെ കൈറോവാൻ പ്രദേശത്താണ് സംഭവം. 

ഒരു റെസിഡൻഷ്യൽ പ്രോപ്പർട്ടിയിലെ നിർമ്മാണ ജോലികൾ ചെയ്യുമ്പോഴാണ് അപകടം ഉണ്ടായത്. സംഭവസ്ഥലത്തുണ്ടായിരുന്ന പ്രവാസിയുടെ ഇരട്ട സഹോദരൻ ഉടൻ ഇദ്ദേഹത്തെ ഫർവാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ട് പേരും അലൂമിനിയം ഇൻസ്റ്റലേഷനിൽ സ്പെഷ്യലൈസ് ചെയ്ത കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഗ്ലാസ് പാളി തകർന്ന് ദേഹത്തേക്ക് വീണ് പ്രവാസിക്ക് ​ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് ബന്ധപ്പെട്ട അതോറിറ്റികൾ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്