രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,45,027 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,23,549 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 8,998 ആയി. രോഗബാധിതരില്‍ 12,480 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

റിയാദ്: സൗദി അറേബ്യയില്‍ (Saudi Arabia) കൊവിഡ് (Covid 19) ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചു. അതേസമയം പുതിയ രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടാകുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 653 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. നിലവിലെ രോഗികളില്‍ 1,081 പേര്‍ സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,45,027 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,23,549 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 8,998 ആയി. രോഗബാധിതരില്‍ 12,480 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 601 പേരുടെ നില ഗുരുതരം. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.87 ശതമാനവും മരണനിരക്ക് 1.21 ശതമാനവുമായി. 24 മണിക്കൂറിനിടെ 62,940 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി. റിയാദ് 183, ജിദ്ദ 58, ദമ്മാം 37, മദീന 27, അബഹ 24, മക്ക 23, തായിഫ് 20, ഹുഫൂഫ് 20 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 6,08,86,310 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 2,59,51,353 ആദ്യ ഡോസും 2,41,86,369 രണ്ടാം ഡോസും 1,07,48,588 ബൂസ്റ്റര്‍ ഡോസുമാണ്.

സൗദി സ്ഥാപക ദിനാഘോഷത്തെ സോഷ്യൽ മീഡിയയിൽ അവഹേളിച്ചു; അഭിഭാഷകനെതിരെ നടപടി

സൗദി അറേബ്യയിൽ അഭിഭാഷകരുടെ പെരുമാറ്റ ചട്ടം പരിഷ്‍കരിച്ചു

റിയാദ്: സൗദി അറേബ്യയിൽ (Saudi Arabia) അഭിഭാഷകരുടെ പെരുമാറ്റ ചട്ടം പരിഷ്കരിച്ചു. പ്രൊഫഷണൽ ഉത്തരവാദിത്തം വർധിപ്പിക്കുന്നതിനും തൊഴിൽ സംരക്ഷണം ഉറപ്പാക്കുന്നതിനും സൗദി ബാർ അസോസിയേഷനുമായി (Saudi Bar Association) ഏകോപിപ്പിച്ച് നീതിന്യായ മന്ത്രാലയം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് പെരുമാറ്റച്ചട്ടങ്ങൾ പരിഷ്‌കരിച്ചിരിക്കുന്നത്. 

അഭിഭാഷക പ്രൊഫഷണൽ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായ പ്രവൃത്തിയുണ്ടായാൽ അഭിഭാഷക റോളിൽനിന്ന് നീക്കം ചെയ്യുക, അഭിഭാഷക ലൈസൻസ് റദ്ദാക്കുക, അഭിഭാഷക വൃത്തിയിൽനിന്ന് നിശ്ചിതകാലത്തേക്ക് നീക്കം ചെയ്യുക, മൂന്ന് ലക്ഷം റിയാലിൽ കവിയാത്ത പിഴ ചുമത്തുക തുടങ്ങിയവയാണ് ശിക്ഷാനടപടികൾ.

ആ വലിയ വാര്‍ത്ത പുറത്തുവിട്ട് സൗദി; ലോകത്തിലെ ഏറ്റവും വലിയ വെര്‍ച്വല്‍ ആശുപത്രിക്ക് തുടക്കമാവുന്നു

നിയമ മേഖലയിൽ പുതിയ ഭേദഗതികളും മാറ്റങ്ങളും ആധുനികവൽക്കരണവും നടപ്പാക്കിക്കൊണ്ടുള്ള ഗുണപരമായ കുതിച്ചുചാട്ടമാണ് വിഷൻ 2030 ന്റെ ഭാഗമായി നടക്കുന്നതെന്ന് കിംഗ് അബ്ദുൽഅസീസ് സർവകലാശാലയിലെ ശരീഅ പൊളിറ്റിക്‌സ് ആന്റ് കംപാരറ്റീവ് സിസ്റ്റംസ് പ്രൊഫസർ ഡോ. ഹസൻ മുഹമ്മദ് സഫർ പറഞ്ഞു. ജുഡീഷ്യറി ഏറെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട മേഖലയാണെന്നും യോഗ്യതയില്ലാത്തവരും കേവലം സാമൂഹിക അന്തസ്സിനായി അഭിഭാഷക ജോലിയിൽ ഏർപ്പെടുന്നവരും ഈ മേഖലക്ക് കളങ്കമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.