ബുധനാഴ്ച വൈകുന്നേരം രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് രണ്ടുപേര്‍ മരിച്ചത്. 

കുവൈത്ത് സിറ്റി: കുവൈത്തിലെ വാഫ്ര റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് പേര്‍ മരിച്ചു. ആരിഫ്ജാൻ സെന്ററിലെ അഗ്നിശമന വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. ബുധനാഴ്ച വൈകുന്നേരം രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകട വിവരം ലഭിച്ച ഉടനെ രക്ഷാപ്രവർത്തകരും അഗ്നിശമന സേനയും സംഭവസ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. എന്നാൽ രണ്ട് പേരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മരിച്ചവരുടെ തിരിച്ചറിയൽ വിവരങ്ങൾ കൂടുതൽ പരിശോധനയ്ക്ക് ശേഷം ബന്ധപ്പെട്ട അധികൃതർക്കു കൈമാറിയതായി അധികൃതർ വ്യക്തമാക്കി. അപകടത്തിന്റെ കാരണവും മറ്റുള്ള വിശദാംശങ്ങളും അന്വേഷിച്ച് വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.