രണ്ട് മരണത്തിന് പുറമെ ഏതാനും പേര്‍ക്ക് അപകടത്തില്‍ പരിക്കേല്‍ക്കുകയും ചെയ്‍തതായി റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ വ്യക്തമാക്കി. 

മസ്‍കത്ത്: ഒമാനിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. മസ്‍കത്ത് ഗവര്‍ണറേറ്റിലെ അഖബാത്ത് ബൗഷര്‍ - അമീറത്ത് റോഡില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഒരു വാഹനത്തിന് തീപിടിക്കുകയും ചെയ്‍തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രണ്ട് മരണത്തിന് പുറമെ ഏതാനും പേര്‍ക്ക് അപകടത്തില്‍ പരിക്കേല്‍ക്കുകയും ചെയ്‍തതായി റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ വ്യക്തമാക്കി. അപകടത്തെ തുടര്‍ന്ന് അഖബാത്ത് ബൗഷര്‍ - അമീറത്ത് റോഡില്‍ ഇരു ദിശകളിലും രൂക്ഷമായ ഗതാഗതക്കുരുക്കുണ്ടായി. തിരക്ക് കുറയ്‍ക്കാനായി മറ്റ് റോഡുകള്‍ ഉപയോഗിക്കണമെന്ന് പൊലീസ് നിര്‍ദേശിക്കുകയും ചെയ്‍തിരുന്നു.