ദുബായ്: കൊവിഡ് 19 വൈറസ് ബാധിച്ച് യുഎഇയില്‍ രണ്ടുപേര്‍ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 16 ആയി. ഏഷ്യക്കാരായ രണ്ടുപേരാണ് വെള്ളിയാഴ്ച മരിച്ചത്. 370 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു.

വ്യാഴാഴ്ച 331 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും രണ്ടുപേര്‍ മരിക്കുകയും ചെയ്തിരുന്നു. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 3360 ആയി. 150 പേര്‍ക്ക് കൂടി കൊവിഡ് ഭേദമായതോടെ ഇതുവരെ  418 പേര്‍ രോഗമുക്തരായി.