സൊഹാര്‍ വിലായത്തില്‍ കടലില്‍ പോയ രണ്ടുപേരാണ് അപകടത്തില്‍പ്പെട്ടത്. അതില്‍ ഒരാള്‍ രക്ഷപ്പെടുകയും മറ്റൊരാള്‍ മരണമടയുകയും ചെയ്തു.
മസ്‌കറ്റ്: ഒമാനില്‍ രണ്ടുപേര്‍ മുങ്ങി മരിച്ചതായി സിവില്‍ ഡിഫന്‍സ് റിപ്പോര്‍ട്ട് ചെയ്തു. ഒരാള്‍ സൊഹാര്‍ വിലായത്തിലും മറ്റൊരാള്‍ ഇബ്രി വിലായത്തിലും വെച്ചുണ്ടായ അപകടങ്ങളില്‍പ്പെട്ടാണ് മരിച്ചത്.
സൊഹാര്‍ വിലായത്തില്‍ കടലില്‍ പോയ രണ്ടുപേരാണ് അപകടത്തില്‍പ്പെട്ടത്. അതില്‍ ഒരാള്‍ രക്ഷപ്പെടുകയും മറ്റൊരാള്‍ മരണമടയുകയും ചെയ്തു. ഇബ്രി വിലായത്തിലെ വാദി അല്‍ ഐനില്‍ അകപ്പെട്ട മറ്റൊരാളുടെ ജീവനും നഷ്ടപ്പെട്ടതായി ദാഹിറ ഗവര്‍ണറേറ്റ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ജനങ്ങള്‍ കടലിലും വാദിയിലും ഇറങ്ങമ്പോള്‍ ജാഗ്രത പുലര്‍ത്താന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
