സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗത്തിലെ മുങ്ങല്‍ വിദഗ്ധരാണ് രണ്ടുപേരുടെയും മൃതദേഹം കണ്ടെടുത്തത്.

മസ്കറ്റ്: ഒമാനില്‍ രണ്ടുപേര്‍ വാദിയില്‍ മുങ്ങി മരിച്ചു. തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ റുസ്താഖ് വിലായത്തിലെ വാദി ഹുഖൈനില്‍ രണ്ട് ഒമാനി പൗരന്മാരാണ് മുങ്ങി മരിച്ചത്.

തിങ്കളാഴ്ചയാണ് സംഭവം ഉണ്ടായത്. സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗത്തിലെ മുങ്ങല്‍ വിദഗ്ധരാണ് രണ്ടുപേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത്. സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും പൗരന്മാരോടും താമസക്കാരോടും സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി.