Asianet News MalayalamAsianet News Malayalam

Drug smuggling: സൗദി അറേബ്യയിലേക്ക് കടത്താന്‍ ശ്രമിച്ച വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി

ജിദ്ദ ഇസ്ലാമിക് പോര്‍ട്ട് വഴി സൗദി അറേബ്യയിലേക്ക് മയക്കുമരുന്ന് കടത്താനുള്ള രണ്ട് ശ്രമങ്ങള്‍ സൗദി സക്കാത്ത് ടാക്സ് ആന്റ് കസ്റ്റംസ് അതോരിറ്റി വെള്ളിയാഴ്‍ച പരാജയപ്പെടുത്തി.

Two drug smuggling attempts foiled at Saudi port
Author
Riyadh Saudi Arabia, First Published Jan 15, 2022, 3:11 PM IST

റിയാദ്: സൗദി അറേബ്യയിലേക്ക് മയക്കുമരുന്ന് കടത്താനുള്ള (Drug smuggling attempt) രണ്ട് ശ്രമങ്ങള്‍ വെള്ളിയാഴ്‍ച പരാജയപ്പെടുത്തിയതായി കസ്റ്റംസ് (Saudi Customs) അറിയിച്ചു. രണ്ട് വ്യത്യസ്‍ത സംഭവങ്ങളിലായി 83 ലക്ഷം നിരോധിത മയക്കുമരുന്ന് ഗുളികകളാണ് ജിദ്ദ ഇസ്ലാമിക് പോര്‍ട്ട് വഴി (Jeddah Islamic Port) രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ചത്. രണ്ട് കണ്ടെയ്‍നറുകളിലായാണ് ഇവ എത്തിച്ചത്.

ഉള്ളി കൊണ്ടുവന്ന ബോക്സിനുള്ളിലായിരുന്നു 30,54,000 മയക്കുമരുന്ന് ഗുളികകളുണ്ടായിരുന്നതെന്ന് സൗദി സക്കാത്ത് ടാക്സ് ആന്റ് കസ്റ്റംസ് അതോരിറ്റി അറിയിച്ചു. സിലിക്കണ്‍ ബാലരുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു 52,81,250 ഗുളികകള്‍. കസ്റ്റംസ് അധികൃതര്‍ നടത്തിയ തുടരന്വേഷണത്തില്‍ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട മൂന്ന് പേരെ അറസ്റ്റ് ചെയ്‍തു. ഇവരുടെ തുടര്‍ നടപടികള്‍ക്കായി കേസ് കോടതിയിലേക്ക് കൈമാറി. 

കള്ളക്കടത്ത് തടഞ്ഞ് സമൂഹത്തെയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയും സുരക്ഷിതമാക്കാനുള്ള തങ്ങളുടെ ശ്രമങ്ങള്‍ക്ക് പൊതുജനങ്ങളുടെയും പിന്തുണ വേണമെന്ന് സൗദി സക്കാത്ത് ടാക്സ് ആന്റ് കസ്റ്റംസ് അതോരിറ്റി ആവശ്യപ്പെട്ടു. ഇത്തരം കാര്യങ്ങളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 1910 എന്ന നമ്പറിലോ  00966114208417 എന്ന അന്താരാഷ്‍ട്ര നമ്പറിലോ വിളിച്ച് അറിയിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

Follow Us:
Download App:
  • android
  • ios