ഒരു അന്താരാഷ്ട്ര സംഘത്തിന്റെ പങ്കാളിത്തത്തോടെയാണ് ഇവര്‍ മയക്കുമരുന്ന് കടത്തിയത്.
മസ്‌കറ്റ്: മയക്കുമരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ട് രണ്ടു വിദേശികളെ ഒമാനില്‍ അറസ്റ്റ് ചെയ്തു. 71 കിലോഗ്രാം ക്രിസ്റ്റല്‍ മയക്കമരുന്നും സൈക്കോട്രോപിക് ലഹരിവസ്തുക്കളും കൈവശം വെച്ചതിനാണ് ഇരുവരും റോയല്‍ ഒമാന്‍ പൊലീസിന്റെ പിടിയിലായത്. ഒരു അന്താരാഷ്ട്ര സംഘത്തിന്റെ പങ്കാളിത്തത്തോടെ മയക്കുമരുന്ന് കടത്തിയിരുന്ന ഇരുവരെയും വടക്കന്‍ ബാത്തിനാ ഗവര്‍ണറേറ്റിലെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍, പൊലീസ് കമാന്‍ഡുകള്‍ തുടര്‍ച്ചയായി നടത്തി വന്ന അന്വേഷണത്തിലാണ് അറസ്റ്റ് ചെയ്യാന്‍ സാധിച്ചത്. ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചു കഴിഞ്ഞുവെന്ന് അധികൃതര്‍ വ്യക്തമാക്കി.
