മസ്‌കറ്റ്: വലിയ തോതില്‍ മദ്യം കടത്തിയ രണ്ട് പ്രവാസികളെ റോയല്‍ ഒമാന്‍ പൊലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. ഒമാനിലെ മുസന്ദം ഗവര്‍ണറേറ്റില്‍ രണ്ട് ബോട്ടുകളില്‍ കള്ളക്കടത്ത് നടത്തിയ പ്രവാസികളെ അറസ്റ്റു ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് വര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

ബോട്ടില്‍ വലിയ അളവിലുള്ള മദ്യവുമായി കണ്ടെത്തിയ രണ്ടു ഏഷ്യന്‍ വംശജരെയാണ് റോയല്‍ ഒമാന്‍ പൊലീസിന്റെ കോസ്റ്റല്‍ ഗാര്‍ഡ് പിടികൂടിയത്. ഇവര്‍ക്കെതിരെയുള്ള നിയമ നടപടികള്‍ സ്വീകരിച്ചതായും വാര്‍ത്താകുറിപ്പില്‍  പറയുന്നു.