വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. കുട്ടിയുടെ കുടുംബം താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള ഗ്രോസറി സ്റ്റോറില്‍വെച്ചാണ് പ്രതികള്‍ ലൈംഗിക പീഡനത്തിനിരയാക്കിയത്.
അജ്‍മാന്‍: യുഎഇയില്‍ (United Arab Emirates) എട്ട് വയസുകാരനായ ആണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് പ്രവാസികള്‍ക്ക് ശിക്ഷ വിധിച്ചു. 20ഉം 31ഉം വയസുള്ള രണ്ട് ഏഷ്യക്കാര്‍ക്ക് ആറ് മാസം ജയില്‍ ശിക്ഷയും അത് പൂര്‍ത്തിയായ ശേഷം നാടുകടത്താനുമാണ് കോടതി വിധിച്ചത്. എട്ട് വയസുകാരനായ അറബ് ബാലനെ ഒരു ഗ്രോസറി സ്റ്റോറില്‍ വെച്ചാണ് പ്രതികള്‍ പീഡിപ്പിച്ചത്.
പീഡനത്തിനിരയായ കുട്ടിയുടെ പിതാവ് മേയ് ഇരുപതിനാണ് പൊലീസില്‍ പരാതി നല്‍കിയത്. വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. കുട്ടിയുടെ കുടുംബം താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള ഗ്രോസറി സ്റ്റോറില്‍വെച്ചാണ് പ്രതികള്‍ ലൈംഗിക പീഡനത്തിനിരയാക്കിയത്. ബ്രഡ് വാങ്ങാനായി കടയിലേക്ക് പോയ കുട്ടി തിരിച്ചുവരാന്‍ വൈകുന്ന കാര്യം കുട്ടിയുടെ അമ്മയാണ് അച്ഛനോട് പറഞ്ഞത്. ഇതോടെ കുട്ടിയെ അന്വേഷിക്കാനായി ജ്യേഷ്‍ഠനെ താഴേക്ക് പറഞ്ഞയച്ചു. ഗ്രോസറി സ്റ്റോറിലെ മാനേജരും മറ്റൊരാളും ചേര്‍ന്ന് തന്നെ പിടിച്ചുവെച്ചുവെന്നുവെന്നും പീഡിപ്പിച്ചുവെന്നും കുട്ടി സഹോദരനോട് പറഞ്ഞു. കുട്ടിയെ പീഡിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും ഇവര്‍ തങ്ങളുടെ ഫോണുകളില്‍ പകര്‍ത്തി. പരാതി ലഭിച്ചതിന് പിന്നാലെ സംഭവത്തില്‍ അന്വേഷണം നടത്തിയ പൊലീസ്, രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
