50 കിലോഗ്രാം മോർഫിൻ, ഹാഷിഷ് എന്നീ ലഹരി വസ്തുക്കള്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.

മസ്‍കത്ത്: മയക്കു മരുന്നുമായി ഒമാനിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് വിദേശികളെ വടക്കൻ ബാത്തിന ഗവര്‍ണറേറ്റിലെ പൊലീസ് കമാൻഡോകൾ അറസ്റ്റ് ചെയ്‍തു. 50 കിലോഗ്രാം മോർഫിൻ, ഹാഷിഷ് എന്നീ ലഹരി വസ്തുക്കള്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു. പ്രതികൾക്കെതിരെ നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുകയാണെന്നും റോയല്‍ ഒമാന്‍ പൊലീസിന്റെ അറിയിപ്പില്‍ പറയുന്നു.