കുവൈത്ത് സിറ്റി: കുവൈത്തില്‍ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് ഇന്ത്യക്കാരെ ആത്മഹത്യ ചെയ്‍ത നിലയില്‍ കണ്ടെത്തി. ഫഹാഹീലിലെ ഒരു കൊമേഴ്‍സ്യല്‍ കോംപ്ലക്സിന് എതിര്‍വശത്തുള്ള തുറസായ സ്ഥലത്ത് മരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. മറ്റൊരാള്‍ ജലീബ് അല്‍ ശുയൂഖിലെ താമസ സ്ഥലത്ത് തൂങ്ങി മരിക്കുകയായിരുന്നു. ശാസ്‍ത്രീയ പരിശോധനകള്‍ക്കായി മൃതദേഹങ്ങള്‍ ഫോറന്‍സിക് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. രണ്ട് സംഭവങ്ങളിലും പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.