ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരും മെഡിക്കല്‍ സംഘവും സ്ഥലത്തെത്തിയിരുന്നു. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ രണ്ട് വ്യത്യസ്ഥ സംഭവങ്ങളില്‍ രണ്ട് ഇന്ത്യക്കാരെ ആത്മഹത്യ ചെയ്‍ത നിലയില്‍ കണ്ടെത്തി. ഒരാള്‍ സാദ് അല്‍ അബ്‍ദുല്ലയിലും മറ്റൊരാള്‍ ജലീബ് അല്‍ ശുയൂഖിലുമാണ് ജീവനൊടുക്കിയത്.

സാദ് അല്‍ അബ്‍ദുല്ലയില്‍ ഡ്രൈവറായി ജോലി ചെയ്‍തിരുന്ന യുവാവ് സ്‍പോണ്‍സറുടെ വസതിയിലെ ഔട്ട്ഹൗസിലാണ് ആത്മഹത്യ ചെയ്‍തത്. ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരും മെഡിക്കല്‍ സംഘവും സ്ഥലത്തെത്തിയിരുന്നു. മൃതദേഹം തുടര്‍ പരിശോധനകള്‍ക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. ജബീല് അല്‍ ശുയൂഖില്‍ ഒരു മരത്തില്‍ തൂങ്ങി മരിച്ച നിലയിലാരുന്നു രണ്ടാമത്തെ മൃതദേഹം കണ്ടെത്തിയത്. സംഭവങ്ങളില്‍ അന്വേഷണം പുരോഗമിക്കുന്നു.