റിസ്വാന്‍ കടലില്‍ തെന്നിവീഴുന്നത് കണ്ട് രക്ഷിക്കാന്‍ ചാടിയ സമീറും അപകടത്തില്‍പ്പെടുകയായിരുന്നു.

മസ്‌കറ്റ്: ഒമാനില്‍ കര്‍ണാടക സ്വദേശികളായ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. മംഗളൂരു സ്വദേശികളായ രണ്ടുപേരാണ് ഒമാനിലെ ദുകമില്‍ കടലില്‍ മുങ്ങിമരിച്ചത്. ഉള്ളാള്‍ കൊടെപുര സ്വദേശി സമീര്‍, അലെകളയിലെ റിസ്വാന്‍ എന്നിവരാണ് മരിച്ചത്. 

വെള്ളിയാഴ്ച വൈകുന്നേരം ദുകം കടല്‍ത്തീരത്ത് എത്തിയതായിരുന്നു ഇവര്‍. റിസ്വാന്‍ കടലില്‍ തെന്നിവീഴുന്നത് കണ്ട് രക്ഷിക്കാന്‍ ചാടിയ സമീറും അപകടത്തില്‍പ്പെടുകയായിരുന്നു. സുരക്ഷാ വിഭാഗം നടത്തിയ തെരച്ചിലില്‍ സമീറിന്റെ മൃതദേഹം കണ്ടെത്തി. ശനിയാഴ്ച നടത്തിയ തെരച്ചിലിലാണ് റിസ്വാന്റെ മൃതദേഹം കണ്ടെത്തിയത്. ഇരുവരും രണ്ടു വര്‍ഷമായി ദുകമിലെ സമുദ്രോല്‍പ്പന്ന ഭക്ഷ്യ വിഭവ ഫാക്ടറിയില്‍ ജീവനക്കാരാണ്. സമീറിന്റെ വിവാഹത്തിനായി നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona