സൗദിയിലെ ഖസീം പ്രവിശ്യയിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ രണ്ട് ഇന്ത്യക്കാർ മരിച്ചു. ഖസീം പ്രവിശ്യയിലെ ബുറൈദക്ക് സമീപം സലാം എന്ന സ്ഥലത്ത് ക്വാറ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇന്ന് രാവിലെ 11.40 ഓടെയായിരുന്നു അപകടം സംഭവിച്ചത്.

റിയാദ്: സൗദി അറേബ്യയിലെ അൽ ഖസീം പ്രവിശ്യയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലയാളിയടക്കം രണ്ട് പ്രവാസികൾ മരിച്ചു. പാലക്കാട് നെന്മാറ പോത്തുണ്ടി, നെല്ലിക്കാട് സ്വദേശി ശബ്നം മൻസിലിൽ ഷനൂബ് മുഹമ്മദ് ഷെരീഫ് (30), പശ്ചിമ ബംഗാളിലെ ബുധിയ സ്വദേശി അബ്ദുൽ മതീൻ (32) എന്നിവരാണ് മരിച്ചവർ.

Add Asianetnews as a Preferred SourcegooglePreferred

ഖസീം പ്രവിശ്യയിലെ ബുറൈദക്ക് സമീപം സലാം എന്ന സ്ഥലത്ത് ക്വാറ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇന്ന് രാവിലെ 11.40 ഓടെയായിരുന്നു അപകടം സംഭവിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിെൻറ ടയർ പൊട്ടിത്തെറിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തെക്കുറിച്ചോ മരിച്ചവരെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ നിലവിൽ ലഭ്യമായിട്ടില്ല. ഇരുവരുടെയും മൃതദേഹങ്ങൾ തുടർനടപടികൾക്കായി അടുത്തുള്ള ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്നാണ് പ്രാഥമിക വിവരം. മുഹമ്മദ് ഷരീഫ് അതിരുപ്പ, ഫാത്തിമ ദമ്പതികളുടെ മകനാണ് മരിച്ച ഷനൂബ്.