സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന സമയത്താണ് ഇവരെ തേടി സമ്മാനമെത്തുന്നത്. എമിറേറ്റ്‌സ് ഡ്രോയിലൂടെ എങ്ങനെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാമെന്നും ഭാവി സുരക്ഷിതമാക്കാമെന്നുമുള്ളതിന് ഉദാഹരണമാണ് ഇവരുടെ വിജയം.

ദുബൈ: കഴിഞ്ഞ വാരാന്ത്യത്തില്‍ മാറിമറിഞ്ഞത് രണ്ട് ഇന്ത്യക്കാരുടെ ജീവിതം. എമിറേറ്റ്‌സ് ഡ്രോ വഴി ഷിബു പവിയാന്‍സ് ജൈനാം, ചിന്നകവനം ശങ്കര്‍ ബാലാജി എന്നിവരുടെ ജീവിതത്തിലാണ് വലി മാറ്റങ്ങളുണ്ടായത്. ഫാസ്റ്റ്5, മെഗാ7 റാഫിള്‍ സമ്മാനങ്ങളാണ് ഇവര്‍ നേടിയത്. 

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന സമയത്താണ് ഇവരെ തേടി സമ്മാനമെത്തുന്നത്. എമിറേറ്റ്‌സ് ഡ്രോയിലൂടെ എങ്ങനെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാമെന്നും ഭാവി സുരക്ഷിതമാക്കാമെന്നുമുള്ളതിന് ഉദാഹരണമാണ് ഇവരുടെ വിജയം.


ഫാസ്റ്റ്5ല്‍ വിജയിച്ച് മലയാളി

ഫാസ്റ്റ്5 റാഫിള്‍ വിജയിയായ ഷിബു ജെയ്‌നം 50,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനമാണ് നേടിയത്. സൗദി അറേബ്യയില്‍ 18 വര്‍ഷമായി ഒരു ലോജിസ്റ്റിക്‌സ് കമ്പനിയില്‍ ജോലി ചെയ്ത് വരുന്ന ഷിബുവിന്റെ ജീവിതത്തിലെ വലിയ വഴിത്തിരിവാണിത്. സമ്മാനവിവരം ആദ്യം വിശ്വസിക്കാനാകാത്ത അദ്ദേഹം വീണ്ടും വീണ്ടും പരിശോധിച്ചാണ് ഇക്കാര്യം ഉറപ്പിച്ചത്. 

എനിക്ക് ഇതൊരു സ്വപ്‌നമായി തോന്നുന്നു ഷിബു പറഞ്ഞു. പിന്നീട് അദ്ദേഹം ഫേസ്ബുക്ക് ലൈവ് ഡ്രോ റെക്കോര്‍ഡിങ് കണ്ട് സമ്മാനം ഉറപ്പിച്ചു. അപ്പോഴും 1,000 ദിര്‍ഹമാണ് നേടിയതെന്നാണ് അദ്ദേഹം കരുതിയത്.

കേരളത്തില്‍ താമസിക്കുന്ന തന്റെ കുടുംബത്തിനുള്ള അനുഗ്രഹമായാണ് ഷിബു ഈ വിജയത്തെ കാണുന്നത്. ഈ സമ്മാനം തനിക്ക് നല്‍കുന്ന ആശ്വാസം വാക്കുകളില്‍ വിവരിക്കാനാകില്ലെന്നും വലിയ ബാധ്യതയാണ് തന്റെ ചുമലില്‍ നിന്ന് ഒഴിവാകുന്നതെന്നും കുടുംബം ഇതില്‍ സന്തുഷ്ടരാണെന്നും ഷിബു പറഞ്ഞു.

ഫാസ്റ്റ്5 ഗെയിമിന്റെ ലളിതമായ ഫോര്‍മാറ്റ് ഷിബുവിനെ ഇതിനോടുള്ള ഇഷ്ടം വര്‍ധിപ്പിച്ചു. 42 നമ്പരുകളില്‍ അഞ്ചെണ്ണം മാത്രം യോജിച്ച് വന്നാല്‍ മതിയെന്നതാണ് ഗെയിമിന്റെ പ്രത്യേകത. ഷിബുവിന്റെ വിജയം അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും എമിറേറ്റ്‌സ് ഡ്രോയില്‍ പങ്കെടുക്കാന്‍ പ്രചോദനമാകുകയാണ്. '25 ദിര്‍ഹം എന്നത് ചെറിയ സംഖ്യയായി തോന്നും എന്നാല്‍ നിരന്തരം ഗെയിം കളിക്കൂ, അത് നിങ്ങളുടെ ജീവിതം മാറ്റും' എന്നാണ് എമിറേറ്റ്‌സ് ഡ്രോയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവരോടായി ഷിബുവിന് പറയാനുള്ളത്.

മെഗാ7ലൂടെ വലിയ തുക സമ്മാനം നേടി ചെന്നൈയിലുള്ള ഐടി പ്രൊഫഷണല്‍

ചെന്നൈയില്‍ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന ചിന്നകവനം ബാലാജിക്ക് തന്റെ മെഗാ7 വിജയത്തിലൂടെ ലഭിച്ച 70,000 ദിര്‍ഹം കൃത്യസമയത്താണ് എത്തിയതെന്നാണ് പറയാനുള്ളത്. കോളേജിലും പത്താം ക്ലാസിലും പഠിക്കുന്ന മക്കളുടെ വിദ്യാഭ്യാസത്തിന് ഈ പണം വിനിയോഗിക്കാനാണ് ബാലാജി തീരുമാനിച്ചിരിക്കുന്നത്. 

'ഏറ്റവും ആവശ്യമുള്ള സമയത്താണ് ഈ പണം ലഭിച്ചത്. എന്റെ മക്കളുടെ വിദ്യാഭ്യാസമാണ് എന്റെ മുന്‍ഗണന'- അദ്ദേഹം പറഞ്ഞു.

എമിറേറ്റ്‌സ് ഡ്രോയില്‍, പ്രത്യേകിച്ച് ഈസി6ന്റെ നിരന്തരമായി പങ്കെടുക്കുന്നയാളാണ് ബാലാജി. ബാലാജിയുടെ മെഗാ7 മത്സരത്തിലെ ആദ്യ ശ്രമമാണിത്. അതില്‍ തന്നെ വിജയവും നേടി. സമ്മാനവിവരം അറിയിച്ചുള്ള ഇ മെയില്‍ ലഭിച്ചപ്പോള്‍ ചെറിയ തുകയാകുമെന്നാണ് അദ്ദേഹം ആദ്യം കരുതിയത്. എന്നാല്‍ 70,000 ദിര്‍ഹം ആണെന്ന് കണ്ടപ്പോള്‍ ഞെട്ടിപ്പോയി. 

ലൈവ് ഡ്രോ റെക്കോര്‍ഡിങ് ഓണ്‍ലൈനായി കണ്ടപ്പോഴാണ് അദ്ദേഹത്തിനും കുടുംബത്തിനും സമ്മാനവിവരം വിശ്വാസമായത്. എമിറേറ്റ്‌സ് ഡ്രോയുടെ സുതാര്യതയാണ് എന്നെ ഗെയിമില്‍ പങ്കെടുക്കാന്‍ പ്രേരിപ്പിച്ചതെന്നും ആത്മവിശ്വാസത്തോടെ ആര്‍ക്കും പങ്കെടുക്കാവുന്ന ഒരു പ്ലാറ്റ്‌ഫോമാണിത് അദ്ദേഹം പറഞ്ഞു.


എമിറേറ്റ്‌സ് ഡ്രോ ഈ ആഴ്ചയിലും വിജയികളെ കാത്തിരിക്കുകയാണ്. എമിറേറ്റ്‌സ് ഡ്രോയുടെ യൂട്യൂബ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വെബ്‌സൈറ്റ് എന്നീ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളില്‍ മാര്‍ച്ച് എട്ട് മുതല്‍ 10 വരെ യുഎഇ പ്രാദേശിക സമയം രാത്രി 9 മണിക്കുള്ള ലൈവ് സ്ട്രീം കാണൂ. ഈസി6, ഫാസ്റ്റ്5, മെഗാ7 ഗെയിമുകളിലൂടെ നിങ്ങളുടെ സ്വപ്‌നങ്ങളും യാഥാര്‍ത്ഥ്യമാകും. ഇന്ന് തന്നെ പങ്കെടുക്കൂ. നിങ്ങളുടെ സംഖ്യകൾ ബുക്ക് ചെയ്യൂ. സോഷ്യൽ മീഡിയയിൽ @emiratesdraw പിന്തുടരൂ. അന്താരാഷ്ട്ര ഉപയോക്താക്കൾക്ക് വിളിക്കാം - +971 4 356 2424 ഇ-മെയിൽ customersupport@emiratesdraw.com വെബ്സൈറ്റ് www.emiratesdraw.com