ദുബൈ: ദുബൈയിലെ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ ലോറിയുടെ പിന്നില്‍ കാറിടിച്ച് അപകടം. അപകടത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. പരിക്കേറ്റ ഡ്രൈവറെയും യാത്രക്കാരനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം ഉണ്ടായത്. കാറിന്റെ നിയന്ത്രണം വിട്ട് ലോറിയില്‍ ഇടിക്കുകയായിരുന്നു.