ഒമാനിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച രണ്ട് ഇറാൻ പൗരന്മാരെ റോയൽ ഒമാൻ പോലീസ് പിടികൂടി. 

മസ്‌കറ്റ്: വൻതോതിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച രണ്ട് ഇറാൻ പൗരന്മാരെ ഒമാൻ റോയൽ പോലീസ് പിടികൂടി. ഇറാനിൽ നിന്ന് മത്സ്യബന്ധന ബോട്ട് വഴി ഒമാനിലേക്ക് 68,000-ത്തിലധികം സൈക്കോട്രോപിക് ഗുളികകളും മറ്റ് മയക്കുമരുന്നുകളും കടത്തുന്നതിനിടെയാണ് ഇവർ പിടിയിലായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇവരിൽ നിന്ന് ക്രിസ്റ്റൽ മെത്ത്, ഹാഷിഷ്, മരിജുവാന എന്നിവയും 68,000-ത്തിലധികം സൈക്കോട്രോപിക് ഗുളികകളും പൊലീസ് കണ്ടെടുത്തു. റോയൽ ഒമാൻ പോലീസിൻ്റെ കോസ്റ്റ് ഗാർഡ് യൂണിറ്റുകൾ ഇറാനിൽ നിന്ന് ഒമാൻ സമുദ്രാതിർത്തിയിലേക്ക് അനധികൃതമായി പ്രവേശിച്ച മത്സ്യബന്ധന ബോട്ട് പിടികൂടിയതിനെത്തുടർന്നാണ് മയക്കുമരുന്നുകൾ കണ്ടെത്തിയത്. പിടിയിലായ രണ്ട് ഇറാൻ പൗരന്മാർക്കെതിരെയുള്ള നിയമ നടപടികൾ പുരോഗമിക്കുകയാണെന്ന് റോയൽ ഒമാൻ പോലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.