പുതിയ ജോലിയിലേക്ക് മാറുന്നതിന് മുമ്പായി വിസിറ്റ് വിസയിലായിരുന്നു ഇരുവരും.
ഷാര്‍ജ: ഷാര്‍ജയിലെ സജയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കണ്ണൂര്‍ തലശ്ശേരി സ്വദേശി അറയിലകത്ത് പുതിയപുര മുഹമ്മദ് അര്‍ഷദ് (52), കോഴിക്കോട് കൊയിലാണ്ടി എടക്കുളം വാണികപീടികയില്‍ ലത്തീഫ് (46) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച പിക്കപ്പ് വാനിന് പിന്നില്‍ ട്രെയിലറിടിച്ചാണ് അപകടമുണ്ടായത്. പുതിയ ജോലിയിലേക്ക് മാറുന്നതിന് മുമ്പായി വിസിറ്റ് വിസയിലായിരുന്നു ഇരുവരും. അര്‍ഷദിന്റെ പിതാവ്: ഉമ്മര്‍, മാതാവ്: റാബി. ലത്തീഫിന്റെ പിതാവ്: പാറക്കല്‍ താഴ അബ്ദുല്ലക്കുട്ടി, മാതാവ്: സൈനബ.
യുഎഇയില്‍ വിവിധയിടങ്ങളില്‍ കനത്ത മഴ; വീഡിയോ ചിത്രീകരിക്കുന്നതിനിടെ വാഹനം മറിഞ്ഞ് യുവാവിന് പരിക്ക്
നാട്ടിൽ പോകാനിരുന്ന പ്രവാസി മലയാളി ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു
റിയാദ്: നാട്ടിൽ പോകാനിരുന്ന പ്രവാസി മലയാളി സൗദി അറേബ്യയിലെ റിയാദിൽ മരിച്ചു. കൊല്ലം കടയ്ക്കൽ കിഴക്കുംഭാഗം പള്ളിക്കുന്നുംപുറം സൽമാൻ മൻസിലിൽ മുഹമ്മദ് അനസ് (43) ജോലിസ്ഥലത്ത് കുഴഞ്ഞുവീണാണ് മരിച്ചത്. ഈയാഴ്ച നാട്ടിൽ പോകാൻ റീഎൻട്രി വിസ അടിച്ചു അതിനുള്ള ഒരുക്കത്തിലായിരുന്നു.
ഡ്രൈവറും മേസനുമായി ജോലി ചെയ്തിരുന്ന ഇദ്ദേഹം ബുധനാഴ്ച പുലർച്ചെ റിയാദ് ശിഫയിലെ ജോലി സ്ഥലത്ത് വെച്ചാണ് കുഴഞ്ഞുവീണത്. താമസ സ്ഥലത്തു നിന്ന് പോകുമ്പോൾ തന്നെ ചെറിയ നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നത്രെ. ഭാര്യ - ഷീജ, മക്കൾ - സൽമാൻ, ഫർഹാൻ, ഇർഫാൻ. സഹോദരങ്ങൾ - താഹിർ, ശറഫുദ്ദീൻ, നിസാം, ഹലീം, നദീറ. ഹാഇലിൽ ജോലി ചെയ്യുന്ന സഹോദരൻ ഹലീം വിവരമറിഞ്ഞ് റിയാദിലെത്തിയിട്ടുണ്ട്. മൃതദേഹം റിയാദിൽ ഖബറടക്കാൻ അദ്ദേഹത്തോടൊപ്പം കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ രംഗത്തുണ്ട്.
പ്രവാസി മലയാളി വിദ്യാര്‍ത്ഥിനി യുഎഇയില്‍ മരണപ്പെട്ടു
പ്രവാസി മലയാളി യുവാവ് താമസസ്ഥലത്ത് മരിച്ചു
റിയാദ്: പ്രവാസി മലയാളി യുവാവ് സൗദി അറേബ്യയില്‍ മരിച്ചു. മലപ്പുറം തൂവൂർ മാമ്പുഴ തരിപ്പറമുണ്ട സ്വദേശി യൂസുഫ് മുസ്ലിയാരകത്ത് (35) ആണ് ജിദ്ദയിലെ താമസ സ്ഥലത്ത് മരിച്ചത്. ഷാരാ ഖുറൈശിലാണ് താമസിച്ചിരുന്നത്.
ഭാര്യ സജ്ന. രണ്ടു മക്കളുണ്ട്. കെ.എം.സി.സിയുടെ സജീവ പ്രവർത്തകനായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ നടപടിക്രമങ്ങളുമായി ജിദ്ദ കെ.എം.സി.സി വെൽഫെയർ വിംഗ് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
