അബുദാബി: കാറിന് തീപിടിച്ച് രണ്ട് കുട്ടികള്‍ വെന്തുമരിച്ചു. അബുദാബായിലെ മറീന ഏരിയയിലായിരുന്നു സംഭവം. ഒന്നരയും മൂന്നും  വയസുള്ള സഹോദരങ്ങളാണ് മരിച്ചതെന്ന് അബുദാബി പൊലീസ് അറിയിച്ചു. കുട്ടികളെ കാറില്‍ ഇരുത്തിയശേഷം മറ്റുള്ളവര്‍ പുറത്തുപോയിരുന്നപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ അനുശോചന രേഖപ്പെടുത്തിയ പൊലീസ്, കുട്ടികളെ ഒരിക്കലും വാഹനങ്ങള്‍ക്കുള്ളില്‍ ഒറ്റയ്ക്ക് ഇരുത്തി മുതിര്‍ന്നവര്‍ പുറത്തുപോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി.