ബസുകളിലൊന്ന് ഓടിക്കൊണ്ടിരുന്ന ലേനില്‍ നിന്ന് പെട്ടെന്ന് മറ്റൊരു ലേനിലേക്ക് മാറിയതാണ് അപകട കാരണമായതെന്ന് സ്ഥലം പരിശോധിച്ച വിദഗ്ധര്‍ കണ്ടെത്തിയിട്ടുണ്ട്. 

ദുബൈ: അല്‍ ഖൈല്‍ റോഡില്‍ മൂന്ന് ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരണപ്പെട്ടതായി ദുബൈ പൊലീസ് അറിയിച്ചു. 10 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്‍ച രാവിലെ 6.30ഓടെയാണ് അപകടം സംബന്ധിച്ച വിവരം ലഭിച്ചതെന്ന് ദുബൈ പൊലീസ് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സൈഫ് മുഹൈര്‍ അല്‍ മസ്‍റൂഇ പറഞ്ഞു.

ബസുകളിലൊന്ന് ഓടിക്കൊണ്ടിരുന്ന ലേനില്‍ നിന്ന് പെട്ടെന്ന് മറ്റൊരു ലേനിലേക്ക് മാറിയതാണ് അപകട കാരണമായതെന്ന് സ്ഥലം പരിശോധിച്ച വിദഗ്ധര്‍ കണ്ടെത്തിയിട്ടുണ്ട്. ലേന്‍ മാറിയ ബസ് ആദ്യം മറ്റൊരു ബസുമായി കൂട്ടിയിടിക്കുകയും നിയന്ത്രണം നഷ്‍ടമായി മറ്റൊരു ലേനിലൂടെ വരികയായിരുന്ന മൂന്നാമതൊരു ബസുമായി വീണ്ടും കൂട്ടിയിടിക്കുകയുമായിരുന്നു. രണ്ടാമത്തെ ഇടിക്ക് ശേഷം ബസ് റോഡരികിലെ ബാരിയറിലിടിച്ച് മറിയുകയും ചെയ്‍തു. ട്രാഫിക് പൊലീസും രക്ഷാപ്രവര്‍ത്തകരും ഉടന്‍ തന്നെ സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.