ദുബൈ: കഴിഞ്ഞയാഴ്‍ച നടന്ന മഹ്‍സൂസ് തത്സമയ നറുക്കെടുപ്പില്‍ രണ്ട് ഭാഗ്യവാന്മാര്‍ 5,00,000 ദിര്‍ഹം വീതം സമ്മാനം നേടിയതായി മഹ്‍സൂസിന്റെ മാനേജിങ് ഓപ്പറേറ്ററായ ഈവിങ്സ് എല്‍എല്‍സി അറിയിച്ചു. നറുക്കെടുത്ത ആറ് സംഖ്യകളില്‍ അഞ്ചെണ്ണവും യോജിച്ച് വന്നവരായിരുന്നു ഇരുവരും. ഇവര്‍ക്ക് പുറമെ 156 വിജയികള്‍ 1000 ദിര്‍ഹം വീതം സ്വന്തമാക്കുകയും ചെയ്‍തു. 2806 പേര്‍ക്കാണ് 35 ദിര്‍ഹം ലഭിച്ചത്. കഴിഞ്ഞയാഴ്‍ചയിലെ നറുക്കെടുപ്പില്‍ ആകെ 12,54,210 ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണ് ഭാഗ്യവാന്മാര്‍ക്ക് ലഭിച്ചത്.

3, 11, 23, 25, 34, 44 എന്നിവയായിരുന്നു കഴിഞ്ഞയാഴ്‍ച നറുക്കെടുത്ത സംഖ്യകള്‍. 50 മില്യന്‍ ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം ഇപ്പോഴും വിജയികളെ കാത്തിരിക്കുകയാണ്. വരുന്ന ശനിയാഴ്‍ചയിലെ മഹ്‍സൂസ് നറുക്കെടുപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇത് സ്വന്തമാക്കാനുള്ള അടുത്ത അവസരമാണ് ലഭിക്കുക.

ഈ ആഴ്ചയിലെ നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നവര്‍ക്ക്  mahzooz.ae എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് അല്‍ ഇമാറാത് ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങി സംഭാവന ചെയ്യുന്നതിലൂടെ അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കാം. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും നറുക്കെടുപ്പിലേക്കുള്ള ഒരു എന്‍ട്രി വീതം ലഭിക്കുന്നു. മാത്രമല്ല അല്‍ ഇമാറാത് ബോട്ടില്‍ഡ് വാട്ടര്‍ സംഭാവന നല്‍കുമ്പോള്‍ അത് മഹ്‌സൂസിന്റെ പാര്‍ടണ്‍മാര്‍ വഴി ആവശ്യക്കാരിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു.

2021 ജനുവരി 16 ശനിയാഴ്ച യുഎഇ സമയം രാത്രി ഒമ്പത് മണിക്കാണ് മഹ്‌സൂസിന്റെ അടുത്ത നറുക്കെടുപ്പ്. നറുക്കെടുപ്പില്‍ എന്‍ട്രി നേടുന്നതിന് 35 ദിര്‍ഹം മാത്രമാണ് ചെലവാക്കേണ്ടത്. അതുകൊണ്ട് തന്നെ എല്ലാവര്‍ക്കും മഹ്‌സൂസ് നറുക്കെടുപ്പില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ കഴിയും.