ഒരു മാസം മുൻപ് ദമ്മാമിൽവെച്ചുണ്ടായ മറ്റൊരു വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ത്യശൂർ മാള മേലാറ്റൂർ സ്വദേശി സിജോ ആന്‍റണിയാണ് ഇന്ന് മരിച്ച മറ്റൊരു മലയാളി. മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്

റിയാദ്: സൗദിയിലെ തായിഫിലുണ്ടായ വാഹനാപകടത്തിൽ മലയാളിയടക്കം രണ്ട് പേര്‍ മരിച്ചു. തായിഫ് നഗരത്തിൽ നിന്ന് 80 കി മി അകലെ തുറബ - ബീഷ റോഡിലുണ്ടായ വാഹനാപകടത്തിലാണ് മലപ്പുറം കരുവാരക്കുണ്ട് മഞ്ഞൾപ്പാറ സ്വദേശി സിദ്ദിഖ് (50) മരിച്ചത്. ഒരു സ്വദേശിയാണ് അപകടത്തില്‍ മരിച്ച മറ്റൊരാള്‍.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അപകടത്തിൽ പരിക്കേറ്റ കൊല്ലം സ്വദേശി നജീം തുറബ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. 

ഒരു മാസം മുൻപ് ദമ്മാമിൽവെച്ചുണ്ടായ മറ്റൊരു വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ത്യശൂർ മാള മേലാറ്റൂർ സ്വദേശി സിജോ ആന്‍റണിയാണ് ഇന്ന് മരിച്ച മറ്റൊരു മലയാളി. മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.