റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ രണ്ട് മലയാളികള്‍ മരിച്ചു. കോഴിക്കോട്, ആലപ്പുഴ സ്വദേശികളാണ് മരിച്ചത്. കോഴിക്കോട് മടവൂര്‍ പടനിലം സ്വദേശി ആരാമ്പ്ര ചെരാടത്ത് അഹമ്മദ് കുട്ടി (44), ആലപ്പുഴ കായംകുളം പത്തിയൂർ സ്വദേശി സുജിത് സുരേന്ദ്രൻ (30) എന്നിവരാണ് ഹൃദയാഘാതം മൂലം മരിച്ചത്. റിയാദ് നഗരത്തിലെ അല്‍റയാനിൽ ഒരു ഗ്രോസറി ഷോപ്പിൽ ജീവനക്കാരനായിരുന്നു അഹമ്മദ് കുട്ടി. ഭാര്യ: റൈഹാനത്ത്. മക്കൾ: നിഹാല്‍ അബ്ദുല്ല, നിയാദ് അഹമ്മദ്. റിയാദിൽ ഹൗസ് ഡ്രൈവറായിരുന്നു മരിച്ച സുജിത് സുരേന്ദ്രൻ. സുരേന്ദ്രൻ , സുധർമ്മ ദമ്പതികളുടെ മകനാണ്. ഇരുവരുടേയും മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.