32ഉം 46ഉം വയസുള്ള വിദേശികള്‍ക്ക് മാസ്‍ക് ധരിക്കാത്തതിനും മറ്റ് കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിനും പൊലീസ് പിഴ ചുമത്തുകയായിരുന്നുവെന്ന് കേസ് രേഖകള്‍ വ്യക്തമാക്കുന്നു. 

ദുബൈ: പൊലീസ് ഉദ്യോഗസ്ഥരെ ഉപദ്രവിച്ച രണ്ട് വിദേശികള്‍ക്ക് ദുബൈ ക്രിമിനല്‍ കോടതി മൂന്ന് മാസം ജയില്‍ ശിക്ഷ വിധിച്ചു. അറബ് വംശജരായ രണ്ട് പ്രതികളെയും ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം യുഎഇയില്‍ നിന്ന് നാടുകടത്തണമെന്നും ശിക്ഷാ വിധിയിലുണ്ട്.

32ഉം 46ഉം വയസുള്ള വിദേശികള്‍ക്ക് മാസ്‍ക് ധരിക്കാത്തതിനും മറ്റ് കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിനും പൊലീസ് പിഴ ചുമത്തുകയായിരുന്നുവെന്ന് കേസ് രേഖകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇവരിലൊരാള്‍ പൊലീസിനെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്‍തു. ഇതേസമയം രണ്ടാമന്‍ സംഭവങ്ങള്‍ മുഴുവന്‍ തന്റെ മൊബൈല്‍ ഫോണിലെ ക്യാമറയില്‍ പകര്‍ത്തി. ഇയാളോട് പൊലീസ് ഉദ്യോഗസ്ഥര്‍ ഫോണ്‍ ആവശ്യപ്പെട്ടപ്പോള്‍ വിസമ്മതിക്കുകയും പൊലീസുകാരെ അസഭ്യം പറയുകയും ചെയ്‍തു. ഒരു പൊലീസുകാരനെ ഇയാള്‍ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്‍തുവെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.