ദുബൈ ടാക്‌സിയുടെ ബാക്ക് സീറ്റില്‍ യാത്രക്കാരന്‍ മറന്നുവെച്ച ഹാന്‍ഡ് ബാഗാണ് ഇവര്‍ മോഷ്ടിച്ചത്. ഇതില്‍ 14,000 ദിര്‍ഹവും 3,900 യൂറോയുമാണ് ബാഗിലുണ്ടായിരുന്നത്. ബാഗ് തിരികെ കൊടുക്കുകയോ ഡ്രൈവറെ അറിയിക്കുകയോ ചെയ്യുന്നതിന് പകരം പ്രതികള്‍ പണമടങ്ങിയ ബാഗ് തട്ടിയെടുക്കുകയായിരുന്നു.
ദുബൈ: പണമടങ്ങിയ ഹാന്‍ഡ് ബാഗ് മോഷ്ടിച്ച രണ്ട് അറബ് യുവാക്കള്‍ക്ക് ഒരു മാസം തടവുശിക്ഷയും 30,000 ദിര്‍ഹം പിഴയും വിധിച്ച് ദുബൈ ഡിസ്പ്യൂട്ട്‌സ് കോടതി. ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
ദുബൈ ടാക്‌സിയുടെ ബാക്ക് സീറ്റില്‍ യാത്രക്കാരന്‍ മറന്നുവെച്ച ഹാന്‍ഡ് ബാഗാണ് ഇവര്‍ മോഷ്ടിച്ചത്. ഇതില്‍ 14,000 ദിര്‍ഹവും 3,900 യൂറോയുമാണ് ബാഗിലുണ്ടായിരുന്നത്. ബാഗ് തിരികെ കൊടുക്കുകയോ ഡ്രൈവറെ അറിയിക്കുകയോ ചെയ്യുന്നതിന് പകരം പ്രതികള്‍ പണമടങ്ങിയ ബാഗ് തട്ടിയെടുക്കുകയായിരുന്നു.
കണ്ണൂർ സ്വദേശിയായ പ്രവാസി യുവാവിന് ദുബായ് കോടതി തടഞ്ഞു വെച്ച പാസ്‍പോർട്ട് തിരികെ ലഭിച്ചു
ദുബൈയിലെ സലാ അല്‍ ദിന്‍ സ്ട്രീറ്റില്‍ നിന്ന് ടാക്‌സിയില്‍ കയറിയതാണ് അറബ് വംശജന്‍. ഇറങ്ങാന്‍ നേരം ഇയാള്‍ തന്റെ ബാഗ് കാറിനുള്ളില്‍ മറന്നുവെച്ചു. ബാഗ് നഷ്ടമായതായി ഇയാള്‍ ദുബൈ ആര്‍ടിഎയ്ക്ക് പരാതി നല്‍കി. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പാരതിക്കാരന്‍ കാറില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ രണ്ട് യാത്രക്കാര്‍ കാറില്‍ കയറിയതായും കണ്ടെത്തി. കേസ് പിന്നീട് ദുബൈ പൊലീസ്, സിഐഡി സംഘത്തിന് കൈമാറി. അന്വേഷണത്തിനിടെ ഈ രണ്ട് യുവാക്കളെയും തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
എമിറേറ്റ്സ് ഐ.ഡി വ്യാജമായുണ്ടാക്കിയ പ്രവാസി വനിതയ്ക്ക് ശിക്ഷ
ദുബൈ: യുഎഇയില്‍ എമിറേറ്റ്സ് ഐ.ഡി വ്യാജമായുണ്ടാക്കിയ പ്രവാസി വനിതക്ക് മൂന്ന് മാസം ജയില്‍ ശിക്ഷ. 34 വയസുകാരിയായ പ്രവാസി വനിതയാണ് ശിക്ഷക്കപ്പെട്ടത്. എമിറേറ്റ്സ് ഐഡി വ്യാജമായുണ്ടാക്കിയതിന് പുറമെ മറ്റൊരാളുടെ വസ്‍തുവകകള്‍ നശിപ്പിച്ചതിനും ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിരുന്നു.
സ്വന്തം നാട്ടിലെ ഒരു പ്രിന്റിങ് ഷോപ്പില്‍ വെച്ചാണ് ഇവര്‍ യുഎഇയിലെ തിരിച്ചറിയല്‍ രേഖയായ എമിറേറ്റ്സ് ഐ.ഡി വ്യാജമായി ഉണ്ടാക്കിയത്. പ്രിന്റിങ് ഷോപ്പിലെ ജീവനക്കാര്‍ക്ക് തന്റെ വ്യക്തിഗത വിവരങ്ങളും ഫോട്ടോകളും നല്‍കുകയായിരുന്നുവെന്ന് യുവതി മൊഴി നല്‍കി. ഇത് ഉപയോഗിച്ച് ഇയാള്‍ വ്യാജ രേഖ ഉണ്ടാക്കി നല്‍കുകയായിരുന്നു.
യുഎഇയില്‍ ഇന്നു മുതൽ ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ; പിഴ 50,000 ദിര്‍ഹം വരെ Page views: 213
യുഎഇയില്‍ വെച്ച് ഒരു അറബ് പൗരനുമായുണ്ടായ സംഘട്ടനത്തെ തുടര്‍ന്നാണ് യുവതി പിടിയിലായത്. തുടര്‍ന്ന് പൊലീസ് പരിശോധന നടത്തിയപ്പോള്‍ ഇവരുടെ കൈവശമുള്ളത് വ്യാജ തിരിച്ചറിയല്‍ രേഖയാണെന്ന് കണ്ടെത്തുകയായിരുന്നു. അറബ് പൗരനുമായുള്ള തര്‍ക്കത്തിനിടെ അയാളുടെ വീടിന്റെ വാതില്‍ലും കാറിന്റെ ഗ്ലാസും യുവതി തകര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് അറബ് പൗരന്‍ പൊലീസ് സഹായം തേടിയത്. എന്നാല്‍ ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടാവാനുള്ള കാരണം കേസ് രേഖകളില്‍ ഇല്ല.
